Wednesday, April 15, 2009

മാതൃത്വത്തിന്റെ മഹത്വം


സ്ത്രീയും പുരുഷനും - ഇവരില്‍ ആര്‍ക്കാണ്‌ കൂടുതല്‍ പദവി? ഖുര്‍ആനിക വീക്ഷണത്തില്‍ ഈ ചോദ്യം തീര്‍ത്തും അപ്രസക്തം. അണ്ടിയോ മാവോ മൂത്തതെന്നപോലെ നിരര്‍ഥകം.
സ്ത്രീയും പുരുഷനും ദമ്പതികളെന്ന നിലയില്‍ നേതൃസ്ഥാനം പുരുഷനാണ്‌. കുടുംബം ഒരു സ്ഥാപനമാണ്‌. സമൂഹത്തിന്റെ ഏവും ചെറിയ ഘടകം. സമുദായമെന്നത്‌ കുടുംബങ്ങളുടെ കൂട്ടായ്മയാണല്ലോ. തുടര്‍ന്ന് വായിക്കുക..>>

Monday, April 13, 2009

സ്നേഹ സന്ദേശം ബ്ലോഗ് മാസിക -എപ്രില്‍ 2009

പ്രിയ ബൂലോഗരെ

ജീവിതം അതിവേഗതയില്‍ മുന്നേറുകയാണ്‌. തിരക്കാണെല്ലാവര്‍ക്കും. ഇതിനിടയില്‍ നാം സ്വയം മറന്നുപോകുന്നു. എവിടേക്കാണീ ഓട്ടം? എവിടെയാണൊരവസാനം? ജീവിതത്തിന്റ അര്‍ത്ഥവും ലക്ഷ്യവും എന്ത്‌? നമ്മുടെ ചിന്താ വിഷയങ്ങളാവേണ്ടതാണിത്‌. ഇതിന്റെ ഉത്തരങ്ങള്‍ നമുക്ക്‌ കിട്ടിയേ തീരൂ. ഈ അന്വേഷണത്തില്‍ കൃത്യമായ ഒരുത്തരം സന്ദേശത്തിന്‌ നല്‍കാനുണ്ട്‌. ആദി മനുഷ്യന്‍ മുതല്‍ നമ്മുടെ സ്രഷ്ടാവിനാല്‍ നല്‍കപ്പെട്ട ഉത്തരം. നിങ്ങളുടെ ചിന്തക്കും ആലോചനക്കുമായി ഞങ്ങളത്‌ സമര്‍പ്പിക്കും. ഇത്‌ പക്ഷെ, അടിച്ചേല്‍പിക്കാനല്ല. തിരസ്കരിക്കാനും വിയോജിക്കാനും നിങ്ങള്‍ക്കവകാശമുണ്ട്‌. ഞങ്ങളത്‌ സന്തോഷപൂര്‍വം സ്വാഗതം ചെയ്യും. അത്‌ പ്രസിദ്ധീകരിക്കാനും സന്ദേശത്തിലിടമുണ്ട്‌. സ്വതന്ത്രമായ ചര്‍ച്ചയാണ്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌. അതു വഴി നമുക്ക്‌ ബോധ്യപ്പെടുന്ന സത്യത്തിലെത്താന്‍ സാധിക്കുമെന്ന്‌ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.