അബുല്‍ അഅ്ലാ
വലിയ വലിയ പട്ടണങ്ങളില്‍ നിരവധി വ്യവസായശാലകള്‍ വിദ്യുച്ഛക്തിയുടെ സഹായത്താല്‍ നടന്നുകൊണ്ടിരിക്കുന്നതായി നാം കാണുന്നു; ഇലക്ട്രിക് ട്രെയിന്‍, ട്രാം മുതലായവ അതുവഴി ഓടിക്കൊണ്ടിരിക്കുന്നു; സന്ധ്യാസമയത്ത് ആയിരക്കണക്കിന് ബള്‍ബുകള്‍ പെട്ടെന്ന് പ്രകാശിക്കുന്നു; ഉഷ്ണകാലത്ത് വീടുതോറും പങ്കകള്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷെ, ഇതില്‍ നമുക്ക് വല്ല അമ്പരപ്പും ആശ്ചര്യവും തോന്നുകയോ അവ ചലിക്കുകയും പ്രകാശിക്കുകയും ചെയ്യുന്നതിെന്റ കാരണത്തെക്കുറിച്ച് നമുക്കിടയില്‍ വല്ല അഭിപ്രായഭിന്നതയും ഉടലെടുക്കുകയോ ചെയ്യുന്നില്ല. ഇതെന്തുകൊണ്ട്? ആ ബള്‍ബുകള്‍ ഘടിപ്പിച്ചിട്ടുള്ള വയറുകള്‍ നമ്മുടെ ദൃഷ്ടിക്ക് ഗോചരമാണ്; വയറുകള്‍ ബന്ധപ്പെട്ടുകിടക്കുന്ന പവര്‍ ഹൗസിനെ സംബന്ധിച്ചും നമുക്കറിവുണ്ട്; അതിലെ ജോലിക്കാരെക്കുറിച്ചും നമുക്കറിയാം. അവയെ നിയന്ത്രിക്കുന്ന എഞ്ചിനീയറെയും നമുക്ക് പരിചയമുണ്ട്. മാത്രമല്ല, വൈദ്യുതശക്തി ഉത്പാദിപ്പിക്കുന്നതിനു വേണ്ട പ്രവര്‍ത്തനത്തെക്കുറിച്ച് എഞ്ചിനീയര്‍ക്ക് അറിവുണ്ടെന്നും നാം മനസിലാക്കിയിരിക്കുന്നു. അയാളുടെ അധീനത്തിലുള്ള അസംഖ്യം യന്ത്രസാമഗ്രികള്‍ വ്യവസ്ഥാപിതമായി ചലിപ്പിച്ചുകൊണ്ടാണ് അയാള്‍ അത് ഉത്പാദിപ്പിക്കുന്നത്. അതിെന്റ ഫലമായിട്ടാണ് ബള്‍ബുകള്‍ പ്രകാശിക്കുകയും പങ്കകള്‍ കറങ്ങുകയും വണ്ടികള്‍ ഓടുകയും വ്യവസായശാലകള്‍ ചലിക്കുകയും ചെയുന്നതായി നാം കാണുന്നത്. ഇതിലെല്ലാം നമുക്ക് പരിപൂര്‍ണ വിശ്വാസമുണ്ട്. വൈദ്യുതിയുടെ ബാഹ്യപ്രതിഭാസങ്ങള്‍ കണ്ട് അതിെന്റ കാരണങ്ങളെക്കുറിച്ച് നമുക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടാവാതിരിക്കുന്നത് അതിെന്റ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ കണ്ണികളും നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് വിധേയമായിരിക്കുന്നതുകൊണ്ടാണ്. തുടര്‍ന്ന് വായിക്കുക >>
No comments:
Post a Comment