ജീവിതം അതിവേഗതയില്‍ മുന്നേറുകയാണ്. തിരക്കാണെല്ലാവര്‍ക്കും. ഇതിനിടയില്‍ നാം സ്വയം മറന്നുപോകുന്നു. എവിടേക്കാണീ ഓട്ടം? എവിടെയാണൊരവസാനം? ജീവിതത്തിന്റ അര്‍ത്ഥവും ലക്ഷ്യവും എന്ത്? നമ്മുടെ ചിന്താ വിഷയങ്ങളാവേണ്ടതാണിത്. ഇതിന്റെ ഉത്തരങ്ങള്‍ നമുക്ക് കിട്ടിയേ തീരൂ. ഈ അന്വേഷണത്തില്‍ കൃത്യമായ ഒരുത്തരം സന്ദേശത്തിന് നല്‍കാനുണ്ട്. ആദി മനുഷ്യന്‍ മുതല്‍ നമ്മുടെ സ്രഷ്ടാവിനാല്‍ നല്‍കപ്പെട്ട ഉത്തരം. നിങ്ങളുടെ ചിന്തക്കും ആലോചനക്കുമായി ഞങ്ങളത് സമര്‍പ്പിക്കും. ഇത് പക്ഷെ, അടിച്ചേല്‍പിക്കാനല്ല. തിരസ്കരിക്കാനും വിയോജിക്കാനും നിങ്ങള്‍ക്കവകാശമുണ്ട്. ഞങ്ങളത് സന്തോഷപൂര്‍വം സ്വാഗതം ചെയ്യും. അത് പ്രസിദ്ധീകരിക്കാനും സന്ദേശത്തിലിടമുണ്ട്. സ്വതന്ത്രമായ ചര്‍ച്ചയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതു വഴി നമുക്ക് ബോധ്യപ്പെടുന്ന സത്യത്തിലെത്താന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇസ്ലാമിെന്റ നീതിദര്‍ശനം
-
*ഇസ്ലാമിെന്റ നീതിദര്‍ശനം*
*എ.കെ ബ്രോഹി *
മനുഷ്യാവകാശ സങ്കല്പങ്ങളെക്കുറിച്ചുള്ള ഇസ്ലാമിക നിയമസംഹിതയുടെ
സത്തയെക്കുറിച്ചു ഞാനെന്തു കരുതുന്നു . ഇസ്ലാമിക നിയമ...
15 years ago
No comments:
Post a Comment