Friday, May 8, 2009

മതം മതത്തിനെതിര്‌

സംശയം വേണ്ട, മതം മതത്തിനെതിരാണ്‌. ഇന്ന്‌ കാണപ്പെടുന്ന മതങ്ങളൊന്നും മതമല്ല; ആത്മാവ്‌ നഷ്ടപ്പെട്ട മതത്തി​െന്‍റ പുഴുവരിക്കുന്ന ജഡമാണ്‌. അതില്‍നിന്ന്‌ ദുര്‍ഗന്ധം വമിക്കുന്നു; പട്ടിയും കഴുകനും അത്‌ കടിച്ചു കീറുന്നു. ഒരു അനാഥ ശവത്തി​‍െന്‍റ എല്ലാ ശല്യവും ഭാരവും അത്‌ മനുഷ്യനെ കെട്ടിയേല്‍പിച്ചിരിക്കുന്നു. മതം ഇതാണെങ്കില്‍ മുഹമ്മദ്‌ നബി ആര്‌? യേശുവാര്‌? ഋഷിമാരും മുനിമാരും ആര്‌? ഈപുണ്യപുരുഷന്മ‍ാരെ ഇന്നത്തെ മതങ്ങളുടെ പ്രതിനിധികളായി ആരോപിക്കാന്‍ മാത്രം തോന്നിയവാസികളാണോ നമ്മള്‍?
മതം ദൈവദത്തമാണ്‌. എല്ലാ മതങ്ങളും ദൈവദത്തമാണ്‌. ഇന്നത്തെ മതങ്ങള്‍, പക്ഷെ, മനുഷ്യസൃഷ്ടിയാണ്‌, വിശ്വാസവും ആചാരവും കൊണ്ടെന്ത്‌ കാര്യം, ആത്മാവില്ലെങ്കില്‍? ഗള്‍ഫില്‍ ഇസ്ലാമുണ്ട്‌; യൂറോപ്പില്‍ ക്രൈസ്തവതയും; ഇന്ത്യയില്‍ ഹൈന്ദവതയുമുണ്ട്‌. പക്ഷെ, മതത്തി​‍െന്‍റ ആത്മാവ്‌ ഒരിടത്തുമില്ല. മതത്തെപ്പറ്റിയുള്ള ചര്‍ച്ച പുഴുവരിക്കുന്ന അതി​‍െന്‍റ ശവത്തെപ്പറ്റിയാകരുത്‌; ജനതതികളെ പുഷ്പകലമാക്കിയ അതി​‍െന്‍റ ആത്മാവിനെപ്പറ്റിയാകണം. ഇവിടെ നടക്കുന്നത്‌ ആദ്യം പറഞ്ഞതാണ്‌. ഈ തെറ്റ്‌, എല്ലാവരും ചെയ്യുന്നു; ബുദ്ധിജീവികള്‍ ഉള്‍പ്പെടെ, ദൈവംപോലും പൊറുക്കില്ല ഈ മഹാപാപം.
മതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍കൊണ്ട്‌ സജീവമാണ്‌ ആധുനിക കാലം. മുമ്പും മതം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പക്ഷെ, അന്ന്‌ ചര്‍ച്ചകള്‍ അവസാനിച്ചത്‌ മതനിഷേധത്തിലാണ്‌. ദൈവം ഇല്ല. മതം വേൺ. മനുഷ്യന്‍ മതി എന്നായിരുന്നു നിലപാട്‌. ഇന്നത്തെ ചര്‍ച്ചകള്‍ മതത്തെ പാടേ നിഷേധിക്കുന്നില്ല. മതത്തി​‍െന്‍റ പ്രസക്തിയും ആവശ്യകതയും അംഗീകരിക്കപ്പെടുന്നു. ദൈവവും മതവുമില്ലാതെ മനുഷ്യനു നിലനില്‍ക്കാനാവില്ല എന്ന തിരിച്ചറിവില്‍നിന്നാണ്‌ ഇതുണ്ടാകുന്നത്‌. നിഷേധത്തില്‍നിന്ന്‌ വിശ്വാസത്തിലേക്കുള്ള ഈ മാറ്റം ആധുനിക ലോകത്ത്‌ സാധാരണമായിരിക്കുന്നു. എന്നാല്‍, ഇതിന്‌ വ്യക്തമായ ദിശാബോധം ഉണ്ടായിട്ടില്ല. ഒരു പരാശക്തിയെക്കുറിച്ചുള്ള കേവല ബോധത്തില്‍ പരിമിതമാണത്‌. കൃത്യമായി പറഞ്ഞാല്‍ ദൈവവിശ്വാസമാണ്‌, മതവിശ്വാസമല്ല പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌.

No comments: