Wednesday, July 9, 2008

ദൈവത്തെ സൃഷ്ടിച്ചതാര്‌?

"പ്രപഞ്ചത്തിന്‌ ഒരു സ്രഷ്ടാവ്‌ വേണമെന്നും ദൈവമാണ്‌ അതിനെ സൃഷ്ടിച്ചതെന്നും നിങ്ങള്‍ മതവിശ്വാസികള്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ ദൈവത്തെ സൃഷ്ടിച്ചതാരാണ്‌? മതവും ദൈവവും വിശ്വാസകാര്യമാണെന്നും അതില്‍ യുക്തിക്ക്‌ പ്രസക്തിയില്ലെന്നുമുള്ള പതിവു മറുപടിയല്ലാതെ വല്ലതും പറയാനുണേ്ടാ?"


പ്രപഞ്ചത്തെപ്പറ്റി പ്രധാനമായും രണ്ടു വീക്ഷണമാണ്‌ നിലനില്‍ക്കുന്നത്‌. ഒന്ന്‌ മതവിശ്വാസികളുടേത്‌. അതനുസരിച്ച്‌ പ്രപഞ്ചം സൃഷ്ടിയാണ്‌. ദൈവമാണതിണ്റ്റെ സ്രഷ്ടാവ്‌. രണ്ടാമത്തേത്‌ പദാര്‍ഥ വാദികളുടെ വീക്ഷണമാണ്‌. പ്രപഞ്ചം അനാദിയാണെന്ന്‌ അവരവകാശപ്പെടുന്നു. അഥവാ അതുണ്ടായതല്ല, ആദിയിലേ ഉള്ളതാണ്‌. അതിനാലതിന്‌ ആദ്യവും അന്ത്യവുമില്ല. ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ കോടി കൊല്ലം മുമ്പ്‌ പ്രപഞ്ചം അതീവസാന്ദ്രതയുള്ള ഒരു കൊച്ചു പദാര്‍ഥമായിരുന്നുവെന്ന്‌ ഭൌതികവാദികള്‍ അവകാശപ്പെടുന്നു. അത്‌ സാന്ദ്രതയുടെയും താപത്തിണ്റ്റെയും പാരമ്യതയിലെത്തിയപ്പോള്‍ പൊട്ടിത്തെറിച്ചു. ആ സ്ഫോടനം അനന്തമായ അസംഖ്യം പൊട്ടിത്തെറികളുടെ ശൃംഖലയായി. സംഖ്യകള്‍ക്ക്‌ അതീതമായ അവസ്ഥയില്‍ ആദിപദാര്‍ഥത്തിണ്റ്റെ താപവും സാന്ദ്രതയും എത്തിയപ്പോഴാണ്‌ അത്‌ പൊട്ടിത്തെറിച്ചത്‌. ആ പൊട്ടിത്തെറിയുടെ ശബ്ദവും അളക്കാനാവാത്തതത്രെ. വാന്‍ വിസ്ഫോടനത്തിണ്റ്റെ അതേ നിമിഷത്തില്‍ മുവ്വായിരം കോടി ഡിഗ്രി താപമുള്ള പ്രപഞ്ചം ഉണ്ടായി. പൊട്ടിത്തെറിയുടെ ഫലമായി വികാസമുണ്ടായി. വികാസം കാരണമായി താപനില കുറയുവാന്‍ തുടങ്ങി. സ്ഫോടനം കഴിഞ്ഞ്‌ നാല്‌ നിമിഷം പിന്നിട്ടപ്പോള്‍ ന്യൂട്രോണുകളും പ്രോട്ടോണുകളും കൂടിച്ചേര്‍ന്നു. ആ സംഗമമാണ്‌ നക്ഷത്രങ്ങള്‍ തൊട്ട്‌ മനുഷ്യന്‍ വരെയുള്ള എല്ലാറ്റിണ്റ്റെയും ജന്‍മത്തിന്‌ നാന്ദി കുറിച്ചത്‌.

പ്രപഞ്ചോല്‍പത്തിയെ സംബന്ധിച്ച ഭൌതികവാദികളുടെ ഈ സങ്കല്‍പം ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു. ആദിപദാര്‍ഥം എന്നാണ്‌ താപത്തിലും സാന്ദ്രതയിലും പാരമ്യതയിലെത്തിയത്‌? എന്തുകൊണ്ട്‌ അതിനു മുമ്പായില്ല, അല്ലെങ്കില്‍ ശേഷമായില്ല? അനാദിയില്‍ തന്നെ താപത്തിലും സാന്ദ്രതയിലും പാരമ്യതയിലായിരുന്നെങ്കില്‍ എന്തുകൊണ്ട്‌ അനാദിയില്‍ തന്നെ സ്ഫോടനം സംഭവിച്ചില്ല? അനാദിയില്‍ താപവും സാന്ദ്രതയും പാരമ്യതയിലായിരുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ അവ പാരമ്യതയിലെത്തി? പുറത്തുനിന്നുള്ള ഇടപെടലുകള്‍ കാരണമാണോ? എങ്കില്‍ എന്താണ്‌ ആ ഇടപെടല്‍? അല്ലെങ്കില്‍ അനാദിയിലില്ലാത്ത സാന്ദ്രതയും താപവും ആദിപദാര്‍ഥത്തില്‍ പിന്നെ എങ്ങനെയുണ്ടായി? എന്നാണ്‌ ആദ്യത്തെ പൊട്ടിത്തെറിയുണ്ടായത്‌? എന്തുകൊണ്ട്‌ അതിനു മുമ്പായില്ല? എന്തുകൊണ്ട്‌ ശേഷമായില്ല? ഒന്നായിരുന്ന സൂര്യനും ഭൂമിയും രണ്ടായത്‌ എന്ന്‌? എന്തുകൊണ്ട്‌ അതിനു മുമ്പോ ശേഷമോ ആയില്ല? ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക്‌ ഇന്നോളം ഭൌതികവാദികള്‍ മറുപടി നല്‍കിയിട്ടില്ല. നല്‍കാനൊട്ടു സാധ്യവുമല്ല.


ഈ പ്രപഞ്ചം വളരെ വ്യവസ്ഥാപിതവും ക്രമാനുസൃതവുമാണെന്ന്‌ ഏവരും അംഗീകരിക്കുന്നു. ലോകഘടനയിലെങ്ങും തികഞ്ഞ താളൈക്യവും കൃത്യതയും കണിശതയും പ്രകടമാണ്‌. വ്യക്തമായ യുക്തിയുടെയും ഉയര്‍ന്ന ആസൂത്രണത്തിണ്റ്റെയും നിത്യ നിദര്‍ശനമാണീ പ്രപഞ്ചം. മനുഷ്യണ്റ്റെ അവസ്ഥ പരിശോധിച്ചാല്‍തന്നെ ഇക്കാര്യം ആര്‍ക്കും ബോധ്യമാകും. നാം ജീവിക്കുന്ന ലോകത്ത്‌ അറുനൂറു കോടിയോളം മനുഷ്യരുണ്ട്‌. എല്ലാവരും ശ്വസിക്കുന്ന വായു ഒന്നാണ്‌. കുടിക്കുന്ന വെള്ളവും ഒന്നുതന്നെ. കഴിക്കുന്ന ആഹാരത്തിലും പ്രകടമായ അന്തരമില്ല. എന്നിട്ടും അറുനൂറു കോടി മനുഷ്യര്‍ക്ക്‌ അറുനൂറു കോടി മുഖം. നമ്മെപ്പോലുള്ള മറ്റൊരാളെ ലോകത്തെവിടെയും കാണുക സാധ്യമല്ല. നമ്മുടെ തള്ളവിരല്‍ എത്ര ചെറിയ അവയവമാണ്‌. എന്നിട്ടും അറുനൂറു കോടി മനുഷ്യരിലൊരാള്‍ക്കും നമ്മുടേതുപോലുള്ള ഒരു കൈവിരലില്ല. മരിച്ചുപോയ കോടാനുകോടിക്കുമില്ല. ജനിക്കാനിരിക്കുന്ന കോടാനുകോടികള്‍ക്ക്‌ ഉണ്ടാവുകയുമില്ല. നമ്മുടെ ഓരോരുത്തരുടെയും തലയില്‍ പതിനായിരക്കണക്കിന്‌ മുടിയുണ്ട്‌. എന്നാല്‍ ലോകത്തിലെ അറുനൂറു കോടി തലയിലെ അസംഖ്യം കോടി മുടികളിലൊന്നു പോലും നമ്മുടെ മുടിപോലെയില്ല. അവസാനത്തെ ഡി.എന്‍.എ. പരിശോധനയില്‍ നമ്മുടേത്‌ തിരിച്ചറിയുക തന്നെ ചെയ്യും. നമ്മുടെയൊക്കെ സിരകളില്‍ ആയിരക്കണക്കിന്‌ രക്തത്തുള്ളികള്‍ ഒഴുകിക്കൊണേ്ടയിരിക്കുന്നു. അറുനൂറു കോടിയുടെ സിരകളിലെ കോടാനുകോടി രക്തത്തുള്ളികളില്‍ നിന്നും നമ്മുടേത്‌ വ്യത്യസ്തമത്രെ. നമ്മുടെ ശരീരത്തിണ്റ്റെ ഗന്ധം പോലും മറ്റുള്ളവരുടേതില്‍നിന്ന്‌ ഭിന്നമത്രെ. ഇത്രയേറെ അദ്ഭുതകരവും ആസൂത്രിതവും വ്യവസ്ഥാപിതവും കണിശവുമായ അവസ്ഥയില്‍ നാമൊക്കെ ആയിത്തീര്‍ന്നത്‌ കേവലം യാദൃഛികതയും പദാര്‍ഥത്തിണ്റ്റെ പരിണാമവും ചലനവും മൂലവുമാണെന്ന്‌ പറയുന്നത്‌ ഒട്ടും യുക്തിനിഷ്ഠമോ ബുദ്ധിപൂര്‍വമോ അല്ല. അത്‌ പരമാബദ്ധമാണെന്ന്‌ അഹന്തയാല്‍ അന്ധത ബാധിക്കാത്തവരെല്ലാം അംഗീകരിക്കും. അറുനൂറു കോടി മനുഷ്യര്‍ക്ക്‌ അത്രയും മുഖഭാവവും കൈവിരലുകളും ഗന്ധവും തലമുടിയും രക്തത്തുള്ളികളും മറ്റും നല്‍കിയത്‌ സര്‍വശക്തനും സര്‍വജ്ഞനും യുക്തിമാനുമായ ശക്തിയാണെന്ന്‌ അംഗീകരിക്കലും വിശ്വസിക്കലുമാണ്‌ ബുദ്ധിപൂര്‍വകം. ആ ശക്തിയത്രെ പ്രപഞ്ചസ്രഷ്ടാവായ ദൈവം.

പ്രപഞ്ചത്തില്‍ പുതുതായൊന്നുമുണ്ടാവില്ലെന്ന്‌ പദാര്‍ഥവാദികള്‍ പറയുന്നു. പുതുതായി വല്ലതും ഉണ്ടാവുകയാണെങ്കില്‍ അതുണ്ടാക്കിയത്‌ ആര്‌ എന്ന ചോദ്യമുയരുമല്ലോ. എന്നാല്‍ ഇന്നുള്ള അറുനൂറോളം കോടി മനുഷ്യര്‍ക്ക്‌ ബുദ്ധിയും ബോധവും അറിവും യുക്തിയുമുണ്ട്‌. ഈ ബുദ്ധിയും ബോധവും അറിവും യുക്തിയുമൊക്കെ എവിടെയായിരുന്നു? വിസ്ഫോടനത്തിനു മുമ്പുള്ള ആദിപദാര്‍ഥം ഇതൊക്കെയും ഉള്‍ക്കൊണ്ടിരുന്നോ? എങ്കില്‍ അനാദിയില്‍ ആ പദാര്‍ഥത്തിണ്റ്റെ ബുദ്ധിയും ബോധവും അറിവും യുക്തിയും അതിരുകളില്ലാത്തത്ര ആയിരിക്കില്ലേ? അപ്പോള്‍ അചേതന പദാര്‍ഥം ഇത്രയേറെ സര്‍വജ്ഞനും യുക്തിജ്ഞനുമാവുകയോ?

അതിനാല്‍ അറുനൂറു കോടി മനുഷ്യര്‍ക്ക്‌ അറിവും ബോധവും ബുദ്ധിയും യുക്തിയും നല്‍കിയത്‌ അതിരുകളില്ലാത്ത അറിവിണ്റ്റെയും ബോധത്തിണ്റ്റെയും യുക്തിയുടെയും ഉടമയായ സര്‍വശക്തനായ ദൈവമാണെന്ന്‌ വിശ്വസിക്കലും അംഗീകരിക്കലുമാണ്‌ ന്യായവും ശരിയും. സത്യസന്ധവും വിവേകപൂര്‍വകവുമായ സമീപനവും അതുതന്നെ.

അനാദിയായ ഒന്നുണ്ട്‌; ഉണ്ടായേ തീരൂവെന്ന്‌ ഏവരും അംഗീകരിക്കുന്നു. അത്‌ അചേതനമായ പദാര്‍ഥമാണെന്ന്‌ ഭൌതികവാദികളും, സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവമാണെന്ന്‌ മതവിശ്വാസികളും പറയുന്നു. അനാദിയായ, അഥവാ തുടക്കമില്ലാത്ത ഒന്നിനെ സംബന്ധിച്ച്‌, അതിനെ ആരുണ്ടാക്കി; എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ ഒട്ടും പ്രസക്തമല്ലെന്നതും സുസമ്മതമാണ്‌. അനാദിയായ ആദിപദാര്‍ഥത്തെ ആരുണ്ടാക്കിയെന്ന ചോദ്യം അപ്രസക്തമാണെന്ന്‌ പറയുന്നവര്‍ തന്നെ അനാദിയായ ദൈവത്തെ ആരുണ്ടാക്കിയെന്ന്‌ ചോദിക്കുന്നത്‌ അര്‍ഥശൂന്യവും അബദ്ധപൂര്‍ണവുമത്രെ.

പദാര്‍ഥ നിഷ്ഠമായ ഒന്നും ഒരു നിര്‍മാതാവില്ലാതെ ഉണ്ടാവുകയില്ല. അതിനാല്‍ പദാര്‍ഥനിര്‍മിതമായ പ്രപഞ്ചത്തിന്‌ ഒരു സ്രഷ്ടാവ്‌ അനിവാര്യമാണ്‌. എന്നാല്‍ പദാര്‍ഥപരമായതിണ്റ്റെ നിയമവും അവസ്ഥയും പദാര്‍ഥാതീതമായതിനു ബാധകമല്ല. ദൈവം പദാര്‍ഥാതീതനാണ്‌. അതിനാല്‍ പദാര്‍ഥനിഷ്ഠമായ പ്രപഞ്ചത്തിണ്റ്റെ നിയമവും മാനദണ്ഡവും അടിസ്ഥാനമാക്കി പദാര്‍ഥാതീതനായ ദൈവത്തെ ആരു സൃഷ്ടിച്ചുവെന്ന ചോദ്യം തീര്‍ത്തും അപ്രസക്തമത്രെ. അനാദിയായ, ആരംഭമില്ലാത്ത, എന്നെന്നും ഉള്ളതായ ഒന്നുണ്ടായേ തീരൂവെന്നത്‌ അനിഷേധ്യവും സര്‍വസമ്മതവുമാണ്‌. അതാണ്‌ സര്‍വശക്തനും പ്രപഞ്ചങ്ങളുടെയൊക്കെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം.

5 comments:

സലാഹുദ്ദീന്‍ said...

പ്രപഞ്ചത്തിന്‌ ഒരു സ്രഷ്ടാവ്‌ വേണമെന്നും ദൈവമാണ്‌ അതിനെ സൃഷ്ടിച്ചതെന്നും നിങ്ങള്‍ മതവിശ്വാസികള്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ ദൈവത്തെ സൃഷ്ടിച്ചതാരാണ്‌? മതവും ദൈവവും വിശ്വാസകാര്യമാണെന്നും അതില്‍ യുക്തിക്ക്‌ പ്രസക്തിയില്ലെന്നുമുള്ള പതിവു മറുപടിയല്ലാതെ വല്ലതും പറയാനുണേ്ടാ?

ജ്യോതിര്‍ഗമയ said...

സലാഹുദ്ദീന്‍ അണ്ണോ

---- "അനാദിയായ ആദിപദാര്‍ഥത്തെ ആരുണ്ടാക്കിയെന്ന ചോദ്യം അപ്രസക്തമാണെന്ന്‌ പറയുന്നവര്‍ തന്നെ അനാദിയായ ദൈവത്തെ ആരുണ്ടാക്കിയെന്ന്‌ ചോദിക്കുന്നത്‌ അര്‍ഥശൂന്യവും അബദ്ധപൂര്‍ണവുമത്രെ."

വണ്ടര്‍ഫുള്‍ !

അണ്ണാ, ‘അനാദി’ എന്ന് പറഞ്ഞാല്‍ ആദി(തുടക്കം) ഇല്ലാത്തത് എന്നര്‍ത്ഥം. പദാര്‍ത്ഥമോ പ്രപഞ്ചമോ അനാദിയാണെന്ന് ഏത് സയന്‍സ് പുസ്തകത്തിലാണാവോ അണ്ണന്‍ വായിച്ചത് ??

എവിടന്ന് കിട്ടിയണ്ണാ ഈ മോഡല് ശാസ്ത്രം ??

കോസ്മോളജിയെയൊക്കെ അണ്ണന്‍ വിമര്‍ശിക്കുന്നത് ആരും കേള്‍ക്കണ്ട, അണ്ണനെ നാസയിലേക്ക് ആരേലും കേറി നോമിനേറ്റ് ചെയ്യുമേ :P

അണ്ണന് പ്രപഞ്ചത്തിന്റെ സ്പേസ്-ടൈം മാട്രിക്സിന്റെ ഷേയ്പ് എന്താണെന്ന് അറിയാമോ ? ഓപ്പണ്‍ യൂണീവേഴ്സ്, ഫ്ലാറ്റ് യൂണിവേഴ്സ് എന്നൊക്ക്kഎ പറഞ്ഞാല് എന്താണെന്ന് അറിയാമോ ? റിലേറ്റിവിസ്റ്റിക് പാര്‍ട്ടിക്കിള്‍സ് എന്തൊക്കെയെന്ന് അറിയുമോ ? കോസ്മോളജിയിലെയും ഡൊപ്ലര്‍ എഫക്റ്റിലേം റെഡ് ഷിഫ്റ്റുകളട വ്യത്യാസമെങ്കിലും അറിയുമോ ? ബോള്‍ട്സ്മാന്‍-ഐന്‍സ്റ്റൈന്‍ ഇക്വേഷന്‍ എന്തര് തേങ്ങാക്കൊലയാണെന്ന് അറിയുമോ ? ഗ്രാവിറ്റി വേവ് എന്തരാണെന്ന് വല്ല ബോധവുമുണ്ടോ ? ഫിഷര്‍ മാട്രിക്സ് എന്താണെന്ന് കേട്ടിട്ടുണ്ടോ ?

നാലാം ക്ലാസ് തോറ്റവന്‍ കേറി പോസ്റ്റ്ഗ്രാജുവേഷന്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോലെ വളുവളാന്ന് ഡയലോഗടിക്കരുത്.

ആദ്യം പോയി ശാസ്ത്രം പഠിച്ചു വാ. ഒരു സാധനത്തെ വിമര്‍ശിക്കാനെടുക്കുമ്പോ ആ സാധനം മണ്ണാണോ പിണ്ണാക്കാണോ എന്നൊക്കെ അറിഞ്ഞ് വയ്ക്കണം. അറിഞ്ഞൂടെങ്കില്‍ പിന്നെ വായടച്ച് വിവരമുള്ളവര് പറഞ്ഞുതരുന്നതും കേട്ട് അടങ്ങിയിരിക്കണം. ഇതൊക്കെ കേറി വിമര്‍ശിക്കാനും ഉത്തരമുണ്ടോ ചോദ്യമുണ്ടോ ഊണ്ടയുണ്ടോ എന്നൊക്കെ ചോദിക്കാനും മിനിമം വിവരമൊക്കെ വേണം.

ജ്യോതിര്‍ഗമയ said...

ഏത് അണ്ടനും കേറി മാന്തിനോക്കാന്‍ പറ്റിയ ചരക്കാണ് ശാസ്ത്ര തിയരികള്‍ എന്ന് നിങ്ങക്കൊക്കെ ഒരു വിചാരമുണ്ട്. മുക്രിയും മൊല്ലാക്കയും പറഞ്ഞുതരുന്ന വങ്കത്തരങ്ങളും കേട്ട് ബിരിയാണീം വിഴുങ്ങി ഇരിക്കുമ്പോ അങ്ങനെയൊക്കെ തോന്നും. പൊട്ടക്കുളത്തില്‍ പുളവനാണല്ലോ ഫണീന്ദ്രന്‍!
നടക്കട്ട് നടക്കട്ട് !

വ്യാഖ്യാനിച്ച് വരുമ്പോ രണ്ടാഴ്ചകഴിഞ്ഞ് ബിഗ് ബാംഗ് മുഴോനും ഞമ്മന്റ കുറാനിലൊണ്ടായിരുന്നു എന്നും പറഞ്ഞ് വരണേ:)) കൂട്ടിന് നമ്മട വെള്ളറക്കാടന്മാരെ കൂടി വിളിച്ചോണം. ഏതെങ്കിലും കൂതറ വെബ് സൈറ്റീന്നെടുത്ത പത്ത് വാചകവും കൂടെ കരുതിക്കോണം ഒരു ബലത്തിന്. സി.കെ ബാബുവിന്റേം ഡോ:സൂരജിന്റേം കൂടെയൊക്കെ പിടിച്ച് നിക്കാനുള്ളത്തല്ലേ :))

സലാഹുദ്ദീന്‍ said...

പ്രിയ ജ്യോതിര്‍ഗമയ

“അണ്ണന് പ്രപഞ്ചത്തിന്റെ സ്പേസ്-ടൈം മാട്രിക്സിന്റെ ഷേയ്പ് എന്താണെന്ന് അറിയാമോ ? ഓപ്പണ്‍ യൂണീവേഴ്സ്, ഫ്ലാറ്റ് യൂണിവേഴ്സ് എന്നൊക്ക്kഎ പറഞ്ഞാല് എന്താണെന്ന് അറിയാമോ ? റിലേറ്റിവിസ്റ്റിക് പാര്‍ട്ടിക്കിള്‍സ് എന്തൊക്കെയെന്ന് അറിയുമോ ? കോസ്മോളജിയിലെയും ഡൊപ്ലര്‍ എഫക്റ്റിലേം റെഡ് ഷിഫ്റ്റുകളട വ്യത്യാസമെങ്കിലും അറിയുമോ ? ബോള്‍ട്സ്മാന്‍-ഐന്‍സ്റ്റൈന്‍ ഇക്വേഷന്‍ എന്തര് തേങ്ങാക്കൊലയാണെന്ന് അറിയുമോ ? ഗ്രാവിറ്റി വേവ് എന്തരാണെന്ന് വല്ല ബോധവുമുണ്ടോ ? ഫിഷര്‍ മാട്രിക്സ് എന്താണെന്ന് കേട്ടിട്ടുണ്ടോ ?“

ജ്യോതിഗമയ അണ്ണന് ഇതൊന്നും അറിഞ്ഞിട്ടും കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. ഈ ലോകത്ത് ജീവിക്കാന്‍ വേണ്ട ഏറ്റവും നല്ല ഗുണം നല്ല പെരുമാറ്റമാണ്. അതേതായാലും അണ്ണനില്ലെന്ന് എനിക്ക് മനസ്സിലായി. ഇനി അതിന്റെ ശാസ്ത്രം ഒന്നും ചോദിച്ച് വരരുത്. പ്ലീസ് :)

ജ്യോതിര്‍ഗമയ said...

AK / എ.കെ said...
This man ജ്യോതിര്‍ഗമയ ???
is not deserving any answer ..
he is a stupid guy..let him live in the darkness and continue barking

ഹു ഹു ഹൂയ്!

നമ്മള്‍ ഇരുട്ടിലിരുന്നു കുരച്ചാലെന്താ, സത്യമതവും സത്യ വേദവും കൈയ്യിലുള്ള വിശുദ്ധന്മാരുണ്ടല്ലോ ഇവിടെ!
ഇസ്ലാമാബാദില് 2000 പര്‍ദ്ദാപ്പെണ്ണുങ്ങള് ലാല്‍ മസ്ജിദില്‍ വളഞ്ഞിരുന്ന ജിഹാദിനായി മക്കളെ കൊടുക്കുമെന്ന് പ്രതിജ്ഞചെയ്യുന്നത് വായിച്ചു.

ഈ സൈസ് സാധനങ്ങളൊക്കെ ശാസ്ത്രമാണെന്ന് പഠിച്ച് വചോണ്ടിരിക്കുമ്പോ അങ്ങനെ ജിഹാദിനും പിണ്ണാക്കിനുമൊക്കെ ഇറങ്ങാന്‍ തോന്നും. ഈച്ചയുടെ ചിറകില്‍ ഔഷധമുണ്ടെന്നു നട്ടപ്രാന്തു പറഞ്ഞ പ്രവാചക് ശിരോമണീടെ അനുയായികളാണല്ലോ.

വിവരമില്ലായ്മ ഒരു കുറ്റമല്ല! ഇതുപോലുള്ള ‘സമുദ്ധാരണ’ ലേഖനങ്ങള്‍ ഇനീയും എഴുതണേ...തല വെയിലുകൊള്ളിക്കരുത്...പ്ലീസ്. ഒരു കോപ്പി ഇംഗ്ലീഷിലാക്കി അയച്ചു തന്നാല്‍ ഇവിടെ പ്രിന്‍സ്റ്റണിലോ എം.ഐ.ടി യിലോ ഒക്കെ കൊടുക്കാമായിരുന്നു. ശാസ്ത്ര സ്കോളര്‍ഷിപ്പ് ഉടനേ അയച്ചുതരും.