Monday, May 25, 2009

ഇസ്ലാം എന്തുകൊണ്ട്‌ സ്വീകാര്യമാവുന്നില്ല?

>
ഇസ് ലാമും മുതലാളിത്തവും
മുഹമ്മദ്‌ ഖുത്തുബ്‌
ഇസ്ലാമികലോകത്തല്ല മുതലാളിത്തം ഉടലെടുത്തത്‌. യന്ത്രവിപ്ലവത്തിനു ശേഷം മാത്രം രൂപംകൊണ്ട ഒരു വ്യവസ്ഥയാണത്‌. യന്ത്രവിപ്ലവമാകട്ടെ, പശ്ചാത്യലോകത്ത്‌ യാദൃശ്ചികമായി സംഭവിച്ചതാണ്‌. യാദൃശ്ചികമായി എന്നു തന്നെയാണ്‌ നാം പറയുക. കാരണം സ്പെയിനില്‍ മുസ്ലിംകളുടെ കയ്യായി സംഭവിക്കേണ്ടതായിരുന്നു അത്‌. സ്പെയിനിലെ ഇസ്ലാമിക രാഷ്ട്രം തുടര്‍ന്നു നിലനിന്നിരുന്നെങ്കില്‍, മതപക്ഷപാതിത്തം അതി​‍െന്‍റ കഥ കഴിച്ചിരുന്നില്ലെങ്കില്‍, വിശ്വാസത്തി​‍െന്‍റ പേരില്‍ ഇന്‍ക്വിസിഷന്‍ കോടതികള്‍ മുസ്ലംകള്‍ക്കെതിരില്‍ അഴിച്ചുവിട്ട കിരാത മര്‍ദ്ദനങ്ങളും മറ്റും ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അതങ്ങനെ സംഭവിക്കുമായിരുന്നു. സന്ദേശം ബ്ലോഗ്മാസികയില്‍

തുടര്‍ന്ന് വായിക്കുക>>

സംവാദം- മുഫീദ്‌

"ഇസ്ലാം നല്ലതും ഫലപ്രദവുമാണെങ്കില്‍ ലോകത്ത്‌ നൂറുകോടിയോളം മുസ്ലിംകളും അമ്പതിലേറെ മുസ്ലിം രാഷ്ട്രങ്ങളുമുണ്ടായിട്ടും അതെന്തുകൊണ്ട്‌ നടപ്പാക്കപ്പെടുന്നില്ല? അതി​‍െന്‍റ സദ്ഫലങ്ങള്‍ എന്തുകൊണ്ട്‌ കാണപ്പെടുന്നില്ല?"

വൈയക്തികവും സാമൂഹികവും രാഷ്ട്രീയവുമായ നേട്ടങ്ങളോടൊപ്പം മരണാനന്തര ജീവിത വിജയം ഉറപ്പുവരുത്തുന്ന ദൈവിക ജീവിതവ്യവസ്ഥയാണ്‌ ഇസ്ലാം. വ്യക്തിജീവിതത്തിലെ കൊടുംചൂടില്‍ തണലേകുന്ന കുടയായും കൂരിരുട്ടില്‍ വെളിച്ചമേകുന്ന വിളക്കായും വീഴ്ചകളില്‍ താങ്ങാവുന്ന തുണയായും വിജയവേളകളില്‍ നിയന്ത്രണം നല്‍കുന്ന കടിഞ്ഞാണായും വിഷാദനിമിഷങ്ങളില്‍ ആശ്വാസ സന്ദേശമായും വേദനകളില്‍ സ്നേഹസ്പര്‍ശമായും അത്‌ വര്‍ത്തിക്കുന്നു. ജീവിതത്തില്‍ വ്യക്തമായ ദിശാബോധം നല്‍കുന്നു. അങ്ങനെ അലക്ഷ്യതയ്ക്ക്‌ അറുതിവരുത്തുന്നു. അസ്വസ്ഥതകള്‍ക്ക്‌ വിരാമമിടുന്നു. കുടുംബജീവിതത്തില്‍ സ്വൈരവും ഭദ്രതയും ഉറപ്പുവരുത്തുന്നു. ഈ വിധം വ്യക്തിജീവിതത്തില്‍ ഇസ്ലാം പ്രയോഗവല്‍ക്കരിച്ച്‌ സദ്ഫലങ്ങള്‍ സ്വായത്തമാക്കുന്നതോടൊപ്പം അതി​‍െന്‍റ ആത്മാര്‍ത്ഥമായ ആചരണം മരണാനന്തരം നരകത്തില്‍നിന്ന്‌ രക്ഷയും സ്വര്‍ഗലബ്ധിയും പ്രദാനം ചെയ്യുന്നു. ഈ നിയോഗമൊക്കെയും കഴിഞ്ഞ പതിനാലു നൂറ്റാണ്ടിലേറെ കാലമായി ഇസ്ലാം അവിരാമം ഭംഗിയായും ഫലപ്രദമായും നിര്‍വഹിച്ചുവരുന്നു. ഇന്നും ലോകമെങ്ങുമുള്ള ജനകോടികളില്‍ ഈവിധം സദ്ഫലങ്ങള്‍ സമ്മാനിക്കുന്ന ഇസ്ലാമി​‍െന്‍റ സജീവ സാന്നിധ്യമുണ്ട്‌. തുടര്‍ന്ന് വായിക്കുക >>

ഇസ്ലാമും മുതലാളിത്തവും

Friday, May 8, 2009

മതം മതത്തിനെതിര്‌

സംശയം വേണ്ട, മതം മതത്തിനെതിരാണ്‌. ഇന്ന്‌ കാണപ്പെടുന്ന മതങ്ങളൊന്നും മതമല്ല; ആത്മാവ്‌ നഷ്ടപ്പെട്ട മതത്തി​െന്‍റ പുഴുവരിക്കുന്ന ജഡമാണ്‌. അതില്‍നിന്ന്‌ ദുര്‍ഗന്ധം വമിക്കുന്നു; പട്ടിയും കഴുകനും അത്‌ കടിച്ചു കീറുന്നു. ഒരു അനാഥ ശവത്തി​‍െന്‍റ എല്ലാ ശല്യവും ഭാരവും അത്‌ മനുഷ്യനെ കെട്ടിയേല്‍പിച്ചിരിക്കുന്നു. മതം ഇതാണെങ്കില്‍ മുഹമ്മദ്‌ നബി ആര്‌? യേശുവാര്‌? ഋഷിമാരും മുനിമാരും ആര്‌? ഈപുണ്യപുരുഷന്മ‍ാരെ ഇന്നത്തെ മതങ്ങളുടെ പ്രതിനിധികളായി ആരോപിക്കാന്‍ മാത്രം തോന്നിയവാസികളാണോ നമ്മള്‍?
മതം ദൈവദത്തമാണ്‌. എല്ലാ മതങ്ങളും ദൈവദത്തമാണ്‌. ഇന്നത്തെ മതങ്ങള്‍, പക്ഷെ, മനുഷ്യസൃഷ്ടിയാണ്‌, വിശ്വാസവും ആചാരവും കൊണ്ടെന്ത്‌ കാര്യം, ആത്മാവില്ലെങ്കില്‍? ഗള്‍ഫില്‍ ഇസ്ലാമുണ്ട്‌; യൂറോപ്പില്‍ ക്രൈസ്തവതയും; ഇന്ത്യയില്‍ ഹൈന്ദവതയുമുണ്ട്‌. പക്ഷെ, മതത്തി​‍െന്‍റ ആത്മാവ്‌ ഒരിടത്തുമില്ല. മതത്തെപ്പറ്റിയുള്ള ചര്‍ച്ച പുഴുവരിക്കുന്ന അതി​‍െന്‍റ ശവത്തെപ്പറ്റിയാകരുത്‌; ജനതതികളെ പുഷ്പകലമാക്കിയ അതി​‍െന്‍റ ആത്മാവിനെപ്പറ്റിയാകണം. ഇവിടെ നടക്കുന്നത്‌ ആദ്യം പറഞ്ഞതാണ്‌. ഈ തെറ്റ്‌, എല്ലാവരും ചെയ്യുന്നു; ബുദ്ധിജീവികള്‍ ഉള്‍പ്പെടെ, ദൈവംപോലും പൊറുക്കില്ല ഈ മഹാപാപം.
മതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍കൊണ്ട്‌ സജീവമാണ്‌ ആധുനിക കാലം. മുമ്പും മതം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പക്ഷെ, അന്ന്‌ ചര്‍ച്ചകള്‍ അവസാനിച്ചത്‌ മതനിഷേധത്തിലാണ്‌. ദൈവം ഇല്ല. മതം വേൺ. മനുഷ്യന്‍ മതി എന്നായിരുന്നു നിലപാട്‌. ഇന്നത്തെ ചര്‍ച്ചകള്‍ മതത്തെ പാടേ നിഷേധിക്കുന്നില്ല. മതത്തി​‍െന്‍റ പ്രസക്തിയും ആവശ്യകതയും അംഗീകരിക്കപ്പെടുന്നു. ദൈവവും മതവുമില്ലാതെ മനുഷ്യനു നിലനില്‍ക്കാനാവില്ല എന്ന തിരിച്ചറിവില്‍നിന്നാണ്‌ ഇതുണ്ടാകുന്നത്‌. നിഷേധത്തില്‍നിന്ന്‌ വിശ്വാസത്തിലേക്കുള്ള ഈ മാറ്റം ആധുനിക ലോകത്ത്‌ സാധാരണമായിരിക്കുന്നു. എന്നാല്‍, ഇതിന്‌ വ്യക്തമായ ദിശാബോധം ഉണ്ടായിട്ടില്ല. ഒരു പരാശക്തിയെക്കുറിച്ചുള്ള കേവല ബോധത്തില്‍ പരിമിതമാണത്‌. കൃത്യമായി പറഞ്ഞാല്‍ ദൈവവിശ്വാസമാണ്‌, മതവിശ്വാസമല്ല പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌.